ഡൽഹിയെ തോൽപ്പിച്ച് മുംബൈയ് ഇന്ത്യൻസ്

APRIL 14, 2025, 4:33 AM

ന്യൂഡൽഹി: മൂന്ന് റണ്ണൗട്ടുകൾ വിധിയെഴുതിയ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് കീഴടക്കി മുംബയ് ഇന്ത്യൻസ്. ഡൽഹിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. മുംബയ്യുടെ രണ്ടാമത്തെ വിജയവും. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ  ആദ്യം ബാറ്റ് ചെയ്ത മുംബയ്  20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി.

മറുപടിക്കിറങ്ങിയ ഡൽഹി പൊരുതിയെങ്കിലും അവസാനം ഹാട്രിക്ക് റണ്ണൗട്ടുകളെ തുടർന്ന് 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായി. 2022ന് ശേഷം ആദ്യമായി ഐ.പി.എല്ലിൽ കളിക്കാനിറങ്ങിയ ഡൽഹിയുടെ ഇംപാക്ട് പ്ലെയർ കരുൺ നായർ 40 പന്തിൽ 89 റൺസുമായി തിരിച്ചുവരവ് അതിഗംഭീരമാക്കി. സീസണിൽ ആദ്യമായിറങ്ങിയ മുംബയ്യുടെ ഇംപാക്ട് പ്ലെയർ സ്പിന്നർ കരൺ ശർമ്മയും 3 വിക്കറ്റുമായി തിളങ്ങി. 

നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയാണ് (33 പന്തിൽ 59) മുംബയ്യുടെ ടോപ് സ്‌കോററായത്. സൂര്യകുമാർ യാദവ് (28 പന്തിൽ 40), റിക്കെൽറ്റൺ (25 പന്തിൽ 41) നമൻ ധിർ (പുറത്താകാതെ 17 പന്തിൽ 38) എന്നിവരും തിളങ്ങി. ഡൽഹിക്കായി വിപ്രജും കുൽദീപും 2 വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

മറുപടിക്കിറങ്ങിയ ഡൽഹി ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗുർകിനെ (0) ഗോൾഡൻ ഡക്കാക്കി തുടക്കത്തിലേ ദീപക് ചഹർ മുംബയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പകരമെത്തിയ കരുൺ നായർ അഭിഷേക് പോറലിനൊപ്പം (33) ഡൽഹിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. ബുംറയെറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റൺസാണ് കരുൺ നേടിയത്. പവർപ്ലേയിൽ അർദ്ധ സെഞ്ച്വറി തികയ്ക്കാനും കരുണിനായി. ടീം സ്‌കോർ 119ൽ വച്ച് പോറലിനെ പുറത്താക്കി കരുണാണ് കൂട്ടുകെട്ട് തകർത്തത്. പിന്നീട് കരുൺ നായരെ സാന്റ്നർ പുറത്താക്കിയ ശേഷം ഡൽഹി പ്രതിരോധത്തിലായി. 

മൂന്ന് വിക്കറ്റ് ശേഷിക്കെ 23 റൺസ് വേണ്ടപ്പോൾ ബുംറയെറിഞ്ഞ 19-ാം ഓവറിൽ രണ്ട്, മൂന്ന് പന്തുകളിൽ അശുതോഷ് ഫോറുകൾ നേടി. എന്നാൽ തുടർന്ന് അശുതോഷും (17), കുൽദീപും (1), മോഹിതും (0) റണ്ണൗട്ടായതോടെ ഡൽഹി ഓൾഔട്ടാവുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam