ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അതിനുള്ള ഇന്ത്യയുടെ പ്രതികരണം രൂപപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) നിര്‍ണായക യോഗം ചേരുന്നു. ഇന്ന് രാവിലെ ശ്രീനഗറില്‍ ഉണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം യോഗത്തിനെത്തി. സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം യോഗത്തെ ധരിപ്പിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷ, പ്രതിരോധ നയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന ഉന്നതതല സമിതിയായ സിസിഎസിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാര നടപടി ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചടി അത് ഉചിതവും വേഗത്തിലുള്ളതുമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്