ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എസ് വൈസ്
പ്രസിഡന്റ് ജെ.ഡി വാന്‍സ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ
ഫോണില്‍ വിളിച്ച അദേഹം പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അഗാധമായ അനുശോചനം
രേഖപ്പെടുത്തുകയും അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന്
ഉറപ്പു നല്‍കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് ഇതിനോടകം
പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. തങ്ങളാല്‍ കഴിയുന്ന എല്ലാ
സഹായങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കും. ഇന്ത്യയിലെ ജനങ്ങള്‍ക്കായി
ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്ത് തുടങ്ങിയതായും വാന്‍സ്
പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും പ്രധാനമന്ത്രി
നരേന്ദ്ര മോഡി നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായ സംയുക്ത പോരാട്ടത്തില്‍
ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്നും
യു.എസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ്
രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു.
നിലവില്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് വാന്‍സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്