ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് വിനയ് നർവാളിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിനയ് യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഭാര്യ ഹിമാൻഷിയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ ഉള്ളുലച്ചു.
പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ: സിന്ധു നദീജല കരാർ റദ്ദാക്കിയേക്കും
വിനയ് യുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു. ഭാര്യയോടൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്. ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്