കാശ്മീർ : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദ ആക്രമണത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അധികം വൈകാത തന്നെ തക്ക മറുപടി നല്‍കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. തീവ്രവാദത്തെ ചെറുക്കുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടും. ആക്രമണത്തിന്റെ ആസൂത്രകരെ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
നമ്മളെ ആക്രമിച്ചവരെ കണ്ടെത്തുക മാത്രമല്ല, രാജ്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്തവരെയും കണ്ടെത്തും. ഇവരെ ആരെയും വെറുതെ വിടില്ല. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ഭീകരവാദത്തെ രാജ്യം ഒരു തരത്തിലും അംഗീകരിക്കില്ല,' രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നാവിക ഉദ്യോഗസ്ഥന്‍ അടക്കം 26 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം പഹല്‍ഗാം താഴ്‌വരയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്