ശ്രീനഗര്‍: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ള 23 വയസ്സുകാരന്റെ മൃതദേഹം ഒരു അരുവിയില്‍ കണ്ടെത്തിയത് വിവാദമായി. യുവാവ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അരുവിയില്‍ ചാടിയതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് കസ്റ്റഡി മരണമാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ രഹസ്യ പ്രവര്‍ത്തകനാണെന്ന സംശയത്തിലാണ് ഇംതിയാസ് അഹമ്മദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈഷോ അരുവിയില്‍ ഇയാള്‍ ചാടിയെന്നാണ് പൊലീസ് പറയുന്നത്.
ഏപ്രില്‍ 23-ന് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നത്. സൈന്യവുമായുള്ള ചെറിയ വെടിവയ്പ്പിന് ശേഷം രണ്ട് ഭീകരര്‍ രക്ഷപ്പെട്ടു. ചോദ്യം ചെയ്യലില്‍ ലഷ്‌കര്‍ ഒളിത്താവളത്തെക്കുറിച്ച് തനിക്ക് അറിവുണ്ടെന്ന് ഇംതിയാസ് സമ്മതിച്ചു. ഇയാള്‍ വെളിപ്പെടുത്തിയ സ്ഥലത്തേക്ക് പോകുന്ന വഴിയാണ് രക്ഷപ്പെടാന്‍ വൈഷോ അരുവിയില്‍ ചാടിയതെന്നും മുങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു. ഇംതിയാസ് കുതിച്ചൊഴുകുന്ന അരുവിയില്‍ ചാടിയതും ഒഴുക്കില്‍പ്പെട്ടതും കാണിക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
പൊലീസിന്റെ വാദങ്ങളെ അഹമ്മദിന്റെ കുടുംബം ശക്തമായി എതിര്‍ക്കുകയും കസ്റ്റഡി കൊലപാതകം ആരോപിക്കുകയും ചെയ്തു. സംഭവം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അധികാരികളുടെ തെറ്റായ നീക്കമാണിതെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്