ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഓഫീസിലേക്ക്. ഉടൻ തന്നെ പുതിയ വിലാസത്തിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ട്. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' സമുച്ചയത്തിലേക്കാണ് മാറുന്നത്. ജനുവരി 14 ന് മകരസംക്രാന്തി ദിനത്തിലായിരിക്കും മാറ്റം.
പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻഎസ്‌സിഎസ്) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടും സാംസ്കാരികമായി പ്രചോദനം ഉൾക്കൊണ്ട മീറ്റിങ് റൂമുകളോടും കൂടിയാണ് പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. കേന്ദ്ര ഭരണമേഖലയെ പുനർവികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019 ൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ നാലാം ഘട്ടമാണിത്.
നേരത്തെ 'എക്സിക്യൂട്ടീവ് എൻക്ലേവ്' എന്ന് അറിയപ്പെട്ടിരുന്ന കെട്ടിടം ഇപ്പോൾ 'സേവാ തീർഥ്' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. സേവനത്തിൻ്റെ പുണ്യസ്ഥലം എന്ന അർഥത്തിലാണ് സേവാ തീർഥ് എന്ന് പേര് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
