മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍. ജനുവരി പത്തിന് രണ്ട് തവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
74 കാരനായ ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
2025 ജൂലൈ 21ന് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചിരുന്നു. രാജി രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചെങ്കിലും താന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പിന്മാറുന്നതെന്ന് പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു.ശുചിമുറിയില്‍ പോയ സമയത്താണ് രണ്ട് തവണ ധന്‍കര്‍ ബോധരഹിതനായത്. ഇതിന് പിന്നാലെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
