തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പൊലീസുകാർ തമ്മിൽ സംഘർഷം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയിൽ എത്തിയ പ്രബേഷൻ എസ്‌ഐ ആക്രമിച്ചെന്നാണ് കേസ്.
പത്തനംതിട്ട കൊടുമൺ എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷൻ എസ്‌ഐ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളുടെ സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. അതേസമയം പ്രധാനമന്ത്രി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി വേദിയിൽ എത്തിയാൽ പരിപാടി കഴിയുന്നതുവരെ ആരെയും പുറത്തേക്കു വിടാറില്ല. ഈ സമയത്ത് എസ്‌ഐയും സംഘവും പുറത്തേക്ക് പോകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
എസ്എച്ച്ഒ അനുവദിക്കാതിരുന്നതിനെ തുടർന്ന് പ്രതികൾ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു, തള്ളിയിടുകയും നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായി കേസിൽ പറയുന്നു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.
സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) സംഘവും സ്ഥലത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്
തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട്