പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാകാൻ സാധ്യത; ലക്ഷ്യം യോഗി സര്‍ക്കാരിനെ താഴെയിറക്കുകയോ?

JANUARY 12, 2026, 4:02 AM

ന്യൂഡൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാകാൻ സാധ്യതയെന്ന്  സൂചന. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, യോഗി ആദിത്യനാഥിനെ സ്ഥാനഭ്രഷ്ടനാക്കാൻ പ്രിയങ്ക തന്നെ രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് മുതൽക്ക് വിപുലമായ പരിപാടികൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. മുപ്പത് സ്ഥലങ്ങളിൽ ഭരണഘടനാ സംവാദ റാലികൾ, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.

 മാത്രമല്ല, ഇന്നേ ദിവസം 'പരിവർത്തൻ പ്രതിഗ്യ ദിവസ്' ആയി ആചരിക്കാനും യുപി കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 2027ൽ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.

vachakam
vachakam
vachakam

2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയ്ക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. എന്നാൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതോടെ പ്രിയങ്ക മാറിനിൽക്കുകയായിരുന്നു. 2022ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ കോൺഗ്രസിന് നേടാന്‍ കഴിഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam