തിരുവനന്തപുരം: മുന്നണി മാറ്റ അഭ്യൂഹം ശക്തമാകുന്നതിനിടെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കേരളത്തിൽ തിരിച്ചെത്തി. പാർട്ടി യുഡിഎഫിൽ ചേക്കേറുമോ എന്നതിൽ ഇന്ന് ജോസ് കെ. മാണി വ്യക്തത വരുത്തും.
മുന്നണി മാറ്റമെന്ന ചർച്ചയിൽ സംശയം നിലനിർത്തി ആയിരുന്നു ഇന്നലെ ജോസ് കെ. മാണിയുടെ പ്രസ്താവന. വിവാദമായതോടെ പിന്നീട് ഇടതുമുന്നണിയിൽ തുടരുമെന്ന് ജോസ് കെ. മാണി തിരുത്തിയിരുന്നു.
റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രബല വിഭാഗം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് കേരള കോൺഗ്രസ് എം പിളർപ്പിലേക്ക് എന്ന് സൂചന നൽകുന്നതാണ്. എന്നാൽ എല്ലാ നേതാക്കളെയും സമന്വയിപ്പിച്ച് യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
