അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ; ആ ക്ലിപ്പുകൾ ട്രെയിലറുകളല്ല, കഥാപാത്രങ്ങളുടെ സൂചനകളാണെന്ന് റുസ്സോ ബ്രദേഴ്‌സ്

JANUARY 13, 2026, 9:14 PM

മാർവൽ ആരാധകർക്ക് ആവേശം പകരുന്ന വാർത്തകളാണ് ഹോളിവുഡിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. അവഞ്ചേഴ്സ് പരമ്പരയിലെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ ഈ വർഷം ഡിസംബർ 18നാണ് തിയേറ്ററുകളിലെത്തുന്നത്. മാർവലിലെ സകല സൂപ്പർഹീറോകളും അണിനിരക്കുന്ന ഡൂംസ്ഡേ അനൗൺസ്മെന്റ് മുതൽ ചർച്ചാവിഷയമാണ്.

ഓരോ ആഴ്ച ഇടവിട്ട് ഓരോ ടീസറുകളാണ് മാർവൽ പുറത്തിറക്കുന്നത്. ആദ്യ രണ്ട് ടീസ മാർവലിലെ ശക്തരായ ക്യാപ്റ്റൻ അമേരിക്കയെയും തോറിനെയും കേന്ദ്രീകരിച്ചായിരുന്നു മൂന്നാമത്തെ ടീസറാകട്ടെ എക്സ് മെൻ ഫ്രാഞ്ചൈസിയെയാണ് കേന്ദ്രീകരിച്ചത്. വലിയൊരു ആപത്ത് വരുമെന്നറിഞ്ഞ് അതിന് വേണ്ടി കാത്തിരിക്കുന്ന പ്രൊഫസർ എക്സ്, മാഗ്നെറ്റോ എന്നിവർക്കൊപ്പം സൈക്ലോപ്സിനെയും കാണിച്ചുകൊണ്ടാണ് ടീസർ അവസാനിച്ചത്.

എന്നാൽ ഇപ്പോഴിതാ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ക്ലിപ്പുകൾ ട്രെയിലറുകളോ ടീസറുകളോ അല്ല, മറിച്ച് "സൂചനകൾ" ആണെന്ന് സംവിധായകർ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേതുടർന്ന് ക്യാപ്റ്റൻ അമേരിക്ക, തോർ, എക്സ്-മെൻ, ബ്ലാക്ക് പാന്തർ എന്നിവരെ ശ്രദ്ധാകേന്ദ്രമാക്കിയ നാല് പ്രൊമോഷണൽ വീഡിയോകൾ ആരാധകർ വീണ്ടും കാണാൻ തിരക്ക് കൂട്ടുകയാണ്.

vachakam
vachakam
vachakam

റുസ്സോ ബ്രദേഴ്സ് (Russo Brothers) സംവിധാനത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ‘ഡൂംസ്ഡേ’. അവർ സംവിധാനം ചെയ്ത ക്യാപ്റ്റൻ അമേരിക്ക ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam