പേട്രിയറ്റിലെ ആദ്യഗാനം സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും 

MARCH 9, 2026, 9:17 PM

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 

ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്.

19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഒരൂ അപ്ഡേറ്റും ആരാധകർ ആഘോഷിക്കുകയാണ്.

vachakam
vachakam
vachakam

പേട്രിയറ്റിലെ ആദ്യഗാനം സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ മാർച്ച് 12ന്‌ റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങളും ഒറിജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് സുഷിൻ ആണ്. അൻവർ അലിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ 'കാറ്റു തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് ആദ്യം പുറത്തിറങ്ങുന്നത്. കപിൽ കപിലനും സായ് പ്രഭയും ആലപിച്ച ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ്.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam