ബെംഗളൂരു: ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. അയൽഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.18കാരനായ കർണൽ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്. ശർമിള പുകയേറ്റ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. യുവതിയുടെ ഫോണിൽ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്.
34 കാരി ശർമിളയുടെ മരണത്തിലാണ് ആറ് ദിവസത്തിനുശേഷം പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ശർമിള ഒറ്റയ്ക്കുള്ളപ്പോൾ ഫ്ലാറ്റിന്റെ ഉള്ളിൽ കയറി കടന്നു പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്ന് കർണൽ ഖുറായി പൊലീസിന് മൊഴി നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ദക്ഷിണ കന്നഡ സ്വദേശിയാണ് കൊല്ലപ്പെട്ട ശർമിള. നഗരത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി കർണൽ. ഇയാൾ പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
