ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക നിര്‍ണ്ണായക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാര്‍ ചര്‍ച്ചകള്‍ നന്നായി നടക്കുന്നു ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമന്നും യു.എസ് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല സാങ്കേതിക മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് സെര്‍ജിയോ ഗോര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പാക്‌സിലിക്ക' (Pax Silica) ഗ്രൂപ്പില്‍ അടുത്ത മാസം ഇന്ത്യ പൂര്‍ണ്ണ അംഗമാകുമെന്നും ഗോര്‍ വിവരിച്ചു. സെമികണ്ടക്ടര്‍ നിര്‍മ്മാണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവയുടെ സുരക്ഷിതമായ സപ്ലൈ ചെയിന്‍ ഉറപ്പാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ചൈനയുടെ ആഗോള സാങ്കേതിക ആധിപത്യത്തിന് വെല്ലുവിളിയാകാന്‍ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യു എസ് വാണിജ്യ സെക്രട്ടറി നേരത്തെ രംഗത്തുവന്നത് വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
