ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമെന്ന സൂചനകൾ പുറത്ത് വരുന്നു. സംസ്ഥാനത്ത് ഭരണം നേടിയാൽ സർക്കാരിൽ പങ്കാളിത്തം വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാദിക്കില്ലെന്ന് ഡിഎംകെ നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ആണ് കോൺഗ്രസ് ബന്ധം ഒഴിയുമെന്ന സൂചനകൾ പുറത്തു വരുന്നത്.ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കുമോയെന്നാണ് തമിഴ്നാട് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.
സംസ്ഥാനത്ത് ഭരണം നേടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ ദിണ്ടിഗലിൽ വച്ച് മാധ്യമങ്ങളെ കണ്ട എ പെരിയസാമി നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒരു സഖ്യ സർക്കാർ ഉണ്ടായിട്ടില്ലെന്നും ഡിഎംകെ എല്ലാ കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസ് മുന്നണി വിടുമോയെന്ന സംശയം ബലപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
