അപകീർത്തി കേസ്: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ

MAY 5, 2025, 11:40 AM

തിരുവനന്തപുരം: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ. മാഹി സ്വദേശിയായ വിജയൻ നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 

തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് വിജയൻ്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് അൽപസമയം മുൻപ് പോലീസ് ഷാജൻ സ്കറിയയെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam