ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപമാണ് സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
സ്കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് ഈച്ചയരിച്ച രീതിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അഴുകിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ പോലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്