അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജും ബിഗ്ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൂചന. AA23 എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണിതെന്നാണ് വിവരം.
2026 ജൂൺ- ജൂലായ് മാസങ്ങളോടെ ചിത്രീകരണം ആരംഭിക്കുമെന്നും ലോകേഷ് കനകരാജിന് 75 കോടി രൂപയാണ് ഈ പ്രോജക്ടിന് പ്രതിഫലമായി ലഭിക്കുകയെന്നും ട്രാക്കർ മുകിൽ വർധന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
നേരത്തെ, ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ അവരുടെ അടുത്ത ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെങ്കിലും, അല്ലു അർജുൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കുമിതെന്നാണ് ഊഹാപോഹം.
അല്ലു അർജുനും ദീപികയും ഒന്നിക്കുന്ന AA22xA6 അല്ലു അർജുൻ അവസാനമായി അഭിനയിച്ചത് സുകുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ‘പുഷ്പ 2: ദ റൂളി’-ലാണ്. അടുത്തതായി അറ്റ്ലി ചിത്രം AA22xA6 ആണ് അണിയറയിലൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
