നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ജനുവരി 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
അതേസമയം ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായയിലൂടെ വൻ തിരിച്ചു വരവാണ് നിവിൻ നടത്തിയത്. നിവിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവുമാണ് സര്‍വ്വം മായ. ഈ വിജയത്തിന്‍റെ ആവേശത്തിന് പിന്നാലെ ആണ് പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുവര്‍ഷത്തിലെ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ആണ് ബേബി ഗേള്‍. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
