കൗമാരത്തിന്‍റെ അസ്വസ്ഥതകള്‍, മാനസിക സമ്മര്‍ദങ്ങള്‍, വികാരവിചാരങ്ങള്‍ എന്നിവയൊക്കെ സൈബർ ലോകത്ത് ചർച്ചയാക്കിയ ഒരു സീരിസാണ് ‘അഡോളസെൻസ്’. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ് ബാരന്റീൻ സംവിധാനം ചെയ്ത സീരീസ് വലിയ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ സീരീസിന്റെ രണ്ടാം ഭാഗം ഉടനെ എത്തുമെന്ന് സൂചന നൽകിയിരിക്കുകയാണ് സ്റ്റീഫൻ ഗ്രഹാം. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ നേടിയതിന് ശേഷമായിരുന്നു വെളിപ്പെടുത്തൽ.
പരമ്പരയിലെ പിതാവ് എഡ്ഡി മില്ലറുടെ വേഷം ചെയ്ത സ്റ്റീഫൻ ഗ്രഹാം, ലിമിറ്റഡ് സീരീസ്, ആന്തോളജി, വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് നേടിയിരുന്നു. വിജയത്തിനുശേഷം, ഷോയുടെ ഭാവിയെക്കുറിച്ചും രണ്ടാം സീസൺ സാധ്യമാണോ ചോദിച്ചപ്പോൾ ഈ ആശയം തന്റെയും സഹ-സ്രഷ്ടാവായ ജാക്ക് തോണിന്റെയും മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് ഗ്രഹാം പറഞ്ഞു.
"എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല, കാരണം അത് എന്റെയും ജാക്കിന്റെയും മനസ്സിന്റെ ആഴത്തിലുള്ള അറകളിൽ എവിടെയോ ഉണ്ട്. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഞങ്ങൾ അത് പുറത്തെടുക്കും, അതിനാൽ കാത്തിരിക്കുക."- ഗ്രഹാം കൂട്ടിച്ചേർത്തു.
സഹപാഠിയായ പെൺകുട്ടിയെ കൊല്ലുന്ന ജാമി മില്ലർ എന്ന 13കാരന്‍റെ കഥയാണ് സീരീസ് പറയുന്നത്. കൗമാരപ്രായക്കാരായ ആൺകുട്ടികളുമായി ഇടപഴകുമ്പോൾ മാതാപിതാക്കളും മുതിർന്നവരും അവരെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നതിലേക്കും ഇത് വെളിച്ചം വീശുന്നു.
മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ഓവൻ കൂപ്പറാണ് ജാമിയെ അവതരിപ്പിച്ചത്. തെറാപ്പിസ്റ്റ് ബ്രയോണി അരിസ്റ്റൺ എന്ന കഥാപാത്രത്തിന് എറിൻ ഡോഹെർട്ടിക്ക് സഹനടി വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു. മികച്ച ലിമിറ്റഡ് സീരീസ് ഉൾപ്പെടെ അഞ്ച് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ ഈ ഷോ നേടിയിരുന്നു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
