ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പഹല്‍ഗാം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ റിയാസ് അഹമ്മദിനെയടക്കമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ അഹമ്മദിനെ ഐഷ്മുകാമിലെ എഎസ്പി ക്യാമ്പിലേക്കാണ് മാറ്റിയത്.
ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരായ നിസാര്‍ അഹമ്മദ്, പീര്‍ അഹമ്മദ് ഗുല്‍സാര്‍, സലീന്ദര്‍ സിംഗ്, പര്‍വൈസ് അഹമ്മദ് എന്നിവരെയും സ്ഥലം മാറ്റി.
സ്ഥലംമാറ്റ ഉത്തരവിനുള്ള ഔദ്യോഗിക കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്