കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങുകയാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയുടെ ചരിത്രത്തിലാദ്യമായി നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് മൂന്ന് മുന്നണികളും. വിഐപി, താര സ്ഥാനാര്‍ഥികള്‍ക്കായി കളമൊരുങ്ങുകയാണ അണയറ റിപ്പോര്‍ട്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് സിറ്റിങ് എംഎല്‍എ കെ. ബാബു വീണ്ടും മത്സരിക്കാന്‍ തയ്യാറായേക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ചലച്ചിത്ര താരം രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. 2021 ലും രമേഷ് പിഷാരടിയുടെ പേര് പരിഗണിച്ചിരുന്നു. മണ്ഡലത്തിലെ ഈഴവ പ്രാതിനിധ്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും. എം. ലിജു, രാജു പി. നായര്‍ എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്.
അതേസമയം കെ. ബാബു വീണ്ടും മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചാല്‍ മാത്രമായിരിക്കും ഈ പേരുകള്‍ പരിഗണനയിലെത്തുക. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ എം. സ്വരാജില്‍ നിന്ന് 992 വോട്ടുകള്‍ക്കാണ് കെ. ബാബു തിരിച്ചുപിടിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ വോട്ട് നില മെച്ചപ്പെടുത്താന്‍ സാധിച്ചത് നിയമസഭയില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
മണ്ഡല പുനര്‍നിര്‍ണയത്തോടെ എല്‍ഡിഎഫ് അനുകൂല മണ്ഡലമായി മാറിയതാണ് തൃപ്പൂണിത്തുറ. എന്നാല്‍, സിപിഎമ്മിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയും ഗ്രൂപ്പ് പോരും ബിജെപിക്ക് മുതല്‍ക്കൂട്ടായി. വാശിയേറിയ പോര് നടക്കുമ്പോള്‍ എം സ്വരാജ്, കൊച്ചി മുന്‍ മേയര്‍ എം. അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം, ബിജെപിയുടെ തുറുപ്പുചീട്ടായ തൃപ്പൂണിത്തുറയില്‍ വിഐപി, സ്റ്റാര്‍ സ്ഥാനാര്‍ഥികളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. മേജര്‍ രവി, ടിപി സെന്‍കുമാര്‍, കെ.വി.എസ് ഹരിദാസ് എന്നീ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. മധ്യ കേരളത്തില്‍ ബിജെപി ശക്തി തെളിയിച്ച ഏക സ്ഥലമെന്നിരിക്കെ തൃപ്പൂണിത്തുറയില്‍ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
