ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്‌യുടെ വാദം തള്ളി ഉദയനിധി സ്റ്റാലിൻ. പോരാട്ടം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും എഐഎഡിഎംകെ ദുർബലമാണെങ്കിലും പ്രധാന എതിരാളിയാണെന്നും ഉദയനിധി പറഞ്ഞു.
ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ പരാജയപ്പെടുത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി കൂടിയായ ഉദയനിധി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
