ഷാരൂഖ് ഖാന്റെ നാവ് അറുക്കുന്നവർക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്

JANUARY 2, 2026, 8:15 AM

ലഖ്നൗ: ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിൽ ഒരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ് രംഗത്ത്.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമിനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതിനെത്തുടർന്ന് ഷാരൂഖ് ഖാനെ 'രാജദ്രോഹി' എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂറിന്റെ നാവറുക്കൽ പ്രസ്താവന.

''നമ്മുടെ ഹിന്ദു സഹോദരന്മാർ ബംഗ്ലാദേശിൽ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു... ഞങ്ങൾ ഇത് അനുവദിക്കില്ല.'' ഷാരൂഖ് ഖാന്റെ പോസ്റ്ററുകൾ കരിഓയിൽ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ട് അവർ പറഞ്ഞു.

vachakam
vachakam
vachakam

അയോദ്ധ്യയിൽനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സന്യാസിമാരും ബംഗ്ലാദേശ് താരം റഹ്‌മാനെ ഐപിഎൽ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ബോളിവുഡ് താരത്തെ വിമർശിച്ചു. ''ബിസിസിഐ ഒരു തീരുമാനം എടുക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ അവിടെയുള്ള ഹിന്ദുക്കളുടെ സുരക്ഷാ പ്രശ്‌നം ഉന്നയിക്കണം.'' ധിരേന്ദ്ര ശാസ്ത്രി പറഞ്ഞു. 'അദ്ദേഹം ഒരു വീരനല്ല, വ്യക്തിത്വമില്ലാത്ത ആളാണ്,' സ്വാമി രാംഭദ്രാചാര്യയും ഷാരൂഖ് ഖാനെ വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam