ഭോപ്പാൽ: ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത്. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും വിഎച്ച്പിയും ആർഎസ്എസിനെ പോലെയെന്ന് കരുതരുത്. ആർഎസ്എസിൻ്റെ സ്വയം സേവകരെ ആർഎസ്എസ് റിമോട് കൺട്രോൾ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കീർത്തിക്കായി പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ആർഎസ്എസിനെ എതിർക്കാത്തവരും ആർഎസ്എസിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.
ആർഎസ്എസിനെ ആദ്യം എതിർത്തത് ബ്രിട്ടീഷ് സർക്കാരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ആർഎസ്എസ് കടുത്ത എതിർപ്പും സമ്മർദ്ദങ്ങളും ആക്രമണങ്ങളും നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
