ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 6 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ജനുവരി രണ്ടിന് നടന്ന അതിദാരുണമായ സംഭവത്തിൽ പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി.പെൺകുട്ടിയുടെ അയൽവാസികളാണ് പ്രതികളായ രാജുവും വീരുവും.
ടെറസിൽ കളിച്ചു കൊണ്ടിരുന്ന മകളെ പിന്നീട് വീടിന് പിന്നിലെ വയലിലാണ് മരിച്ച നിലയിൽ കണ്ടതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. പ്രതികൾ ഇരുവരും ചേർന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയെ ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബിഎൻഎസ്, പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലുള്ളതായി വിവരം ലഭിച്ചതോടെ പോലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പോലീസിനു നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ രണ്ടു പ്രതികളുടെയും കാലിന് വെടിയേറ്റു.
ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
