ചെന്നൈ : സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. 2 കോടി 22 ലക്ഷം കുടുംബങ്ങൾക്ക് പൊങ്കൽ ധനസഹായം ലഭിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉൾപ്പെടെ ആനുകൂല്യം ലഭ്യമാക്കും.
പൊങ്കലിലേക്കുള്ള അരിയും പഞ്ചസാരയും കരിമ്പും നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്. ന്യായവില സ്റ്റോറുകളിലൂടെ വിതരണം ചെയ്യാനുള്ള ദോത്തികളും സാരികളും ഇതിനകം എല്ലാ ജില്ലകളിലും എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊങ്കലിന് മുൻപ് എല്ലാ ഗുണഭോക്താക്കൾക്കും കാലതാമസമില്ലാതെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്റ്റാലിൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പൊങ്കൽ സമ്മാനത്തിൻ്റെ വിതരണോദ്ഘാടനം ജനുവരി എട്ടിനാണ് നടക്കുക. ഇതോടൊപ്പം തന്നെ 3000 രൂപയും നൽകുമെന്നാണ് സൂചന. റേഷൻ കടകൾ വഴി തന്നെയാണ് ജനങ്ങൾക്ക് സമ്മാനം വിതരണം ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
