തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ക്രിസ്റ്റ്യന്‍ ഔട്ട് റീച്ചില്‍ നയംമാറ്റത്തിനൊരുങ്ങി ബിജെപി. ക്രൈസ്തവരെ ഒപ്പം നിര്‍ത്തണമെന്നതില്‍ ഇപ്പോഴത്തെ സമീപനം കൊണ്ട് പ്രയോജനമില്ലെന്നാണ് വിലയിരുത്തല്‍. അരമനകള്‍ കയറിയിറങ്ങി സഭാ നേതാക്കളെ കണ്ടതുകൊണ്ട് മാത്രം കാര്യമില്ല. ക്രൈസ്തവരിലെ സാധാരണക്കാരുമായി ചങ്ങാത്തവും വ്യക്തിബന്ധവും സ്ഥാപിക്കണമെന്നാണ് ബിജെപിയുടെ തീരുമാനം.
തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് ക്രൈസ്തവ മേഖലയില്‍ കിട്ടിയില്ലെന്നതും ആര്‍എസ്എസിനെയടക്കം സഭാനേതാക്കള്‍ നിരന്തരം വിമര്‍ശിക്കുന്നതുമൊക്കെ കണക്കിലെടുത്താണ് നയംമാറ്റം. തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ചവിജയമുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വാര്‍ഡുതലംമുതല്‍ വോട്ടിന്റെ കണക്കും റിപ്പോര്‍ട്ടും പരിശോധിക്കുന്ന ബിജെപി സമുദായാടിസ്ഥാനത്തില്‍ കിട്ടിയ വോട്ടുവിഹിതവും പഠിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സാധാരണക്കാരുമായി പ്രാദേശികബന്ധമുണ്ടായിരുന്നവര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.
മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരേയുള്ള അക്രമങ്ങളുടെ പേരില്‍ സഭാനേതാക്കളുടെ വിമര്‍ശനം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
