ഇൻഡോറിലെ മലിനജല ദുരന്തം: മരിച്ചവരുടെ എണ്ണം ഒമ്പതായി, 200 ഓളം പേർ ആശുപത്രിയിൽ

JANUARY 1, 2026, 9:52 PM

ന്യൂഡൽഹി: മലിനജല പ്രതിസന്ധി തുടരുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ പുതുവത്സര ദിനത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി പുതിയ റിപ്പോർട്ട്. ഇതോടെ ജലമലിനീകരണത്തെ തുടർന്ന് ഭഗീരത്പുരയിൽ മരിച്ചവരുടെ എണ്ണം  ഒമ്പതായി ഉയർന്നു.

ഇതുവരെ 200 ഓളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, അതേസമയം 1,400 ഓളം പേർക്ക് മലിനമായ വെള്ളം കുടിച്ച് അസുഖം ബാധിച്ചു, നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചോർച്ച കാരണം ഡ്രെയിനേജ് വെള്ളം കുടിവെള്ള പൈപ്പ്‌ ലൈനിലേക്ക് കലർന്നതാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇൻഡോർ നർമ്മദ നദിയിൽ നിന്നുള്ള പൈപ്പ്‌ലൈനുകൾ വഴിയാണ് വെള്ളം എടുക്കുന്നത്.

vachakam
vachakam
vachakam

മലിനജല ചോർച്ച ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. സംഭവത്തിൽ മുനിസിപ്പാലിറ്റിയിലെ സോണൽ ഓഫിസറെയും ഭഗീരത്പുരയിലെ അസിസ്റ്റന്റ് എൻജിനീയറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കൈലാഷ് വിജയവർഗിയ പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam