മുബൈ: 2012 ലെ പൂനെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ബണ്ടി ജഹാഗിര്‍ദാര്‍ എന്ന അസ്ലം ഷബീര്‍ ഷെയ്ഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ശ്രീരാംപൂരിലെ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വെടിയേറ്റത്. വെടിവെപ്പിന് പിന്നാലെ രണ്ട് അക്രമികളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ബണ്ടി ജഹാഗിര്‍ദാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഹല്യനഗര്‍ എസ്പി സോമനാഥ് ഖാര്‍ ഗെ പറഞ്ഞു.
ജംഗ്ലി മഹാരാജ് റോഡ് സ്‌ഫോടനക്കേസില്‍ പ്രതിയായ ബണ്ടി ജഹാഗിര്‍ദാറിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് ഒന്നിനാണ് പൂനെയില്‍ സ്‌ഫോടനം നടന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ജാമ്യത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
