ന്യൂഡല്‍ഹി: സിഗററ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ക്ക് പുതിയ എക്‌സൈസ് നികുതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രാബല്യത്തില്‍ വരുന്ന തീയതിയും തീരുമാനിച്ചു.
അതേസമയം ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ ഇറങ്ങിയതിനു പിന്നാലെ സിഗററ്റ് നിര്‍മാണക്കമ്പനികളുടെ ഓഹരികള്‍ നേരിട്ടത് കനത്ത തകര്‍ച്ച. ഈ രംഗത്തെ പ്രമുഖരായ ഐടിസിയുടെ ഓഹരിവില 10 ശതമാനത്തിലധികവും ഗോഡ്‌ഫ്രേയുടേത് 20 ശതമാനത്തിനടുത്തും ഇടിഞ്ഞു. ഐടിസിയുടെ ഓഹരിവില 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് വീണു. വിപണി മൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റദിവസം 45,000 കോടിയോളം രൂപയും ചോര്‍ന്നു.
നിയമം ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുംവിധമാണ് പുതിയ എക്‌സൈസ് നികുതി ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓരോ 1,000 സിഗററ്റിനും 2,050 മുതല്‍ 8,500 രൂപവരെ നികുതി ബാധകമാകും. 40% ജിഎസ്ടിക്ക് പുറമേയാണിത്. ഒരു സിഗരറ്റിന്റെ വിലയില്‍ 2.5 രൂപ മുതല്‍ 11 രൂപ വരെ നികുതി വര്‍ധിക്കും. രാജ്യത്ത് പുകവലിക്കുന്ന 10 കോടി ആളുകളെ തീരുമാനം ബാധിക്കും. ഇതോടെ സര്‍ക്കാരിന്റെ നികുതി വരുമാനം കൂടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
