കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കരുത്തരെ ഇറക്കി കളം പിടിക്കാൻ മൂന്ന് മുന്നണികളും. കോണ്‍ഗ്രസിന് കെ ബാബു ഒഴികെ മറ്റൊരാലോചനയില്ലെങ്കിലും അദ്ദേഹം ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിലാണ്.
അതോടെ അതോടെ സാധ്യത കല്പിക്കുന്നത് രാജു പി നായര്‍ക്കും നടനും സംവിധായകനുമായ രമേശ് പിഷാരടിക്കുമാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് പരിഗണന നല്‍കിയാല്‍ എം ലിജുവിന് സാധ്യത തെളിയും.
എല്‍ഡിഎഫില്‍ മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്, മുന്‍ മേയറും സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനില്‍ കുമാറിന്റെ പേരുമാണ് സജീവമായിട്ടുള്ളത്.
ബിജെപി മധ്യകേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന തൃപ്പൂണിത്തുറയില്‍ പൊതു സ്വതന്ത്രനെയാണ് തേടുന്നത്. ടി പി സെന്‍കുമാറിനെയും മേജര്‍ രവിയേയും പരിഗണിക്കുന്നുണ്ട്. ഡോ കെ എസ് രാധാകൃഷ്ണന്‍, കെ വി എസ് ഹരിദാസ്,അഡ്വ ശിവശങ്കര്‍ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
