നോയിഡ: ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വനിത സീമ ഹൈദറുടെ വസതിയിലേക്ക് യുവാവ് അതിക്രമിച്ചു കയറിയതായി റിപ്പോർട്ട്. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ചാണ് തേജസ് എന്നയാള്‍ ഇവരുടെ വീട്ടില്‍ കയറിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിനിലാണ് ന്യൂഡല്‍ഹിയിലെത്തിയത്. അവിടെനിന്നു ബസില്‍ സീമ താമസിക്കുന്നിടത്തേയ്‌ക്കെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്