യുദ്ധമുണ്ടായാല്‍ പാകിസ്ഥാന്റെ കൈയിലുള്ളത് 4 ദിവസം പിടിച്ചു നില്‍ക്കാനുള്ള വെടിക്കോപ്പുകള്‍ മാത്രം

MAY 4, 2025, 2:50 AM

ന്യൂഡെല്‍ഹി: ഇന്ത്യയുമായി രൂക്ഷമായ ഒരു യുദ്ധമുണ്ടായാല്‍ പരമാവധി നാല് ദിവസം പിടിച്ചു നില്‍ക്കാനുള്ള വെടിക്കോപ്പുകളേ പാകിസ്ഥാന്റെ ശേഖരത്തിലുള്ളെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, പാകിസ്ഥാന്‍ സൈന്യം നിര്‍ണായകമായ പീരങ്കി വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഉക്രെയ്നും ഇസ്രായേലുമായുള്ള പാകിസ്ഥാന്‍ അടുത്തിടെ നടത്തിയ ആയുധ ഇടപാടുകളാണ് പീരങ്കി ഷെല്ലുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. ഹമാസിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഇസ്രായേലിന് വെടിക്കോപ്പുകള്‍ കയറ്റുമതി ചെയ്യുകയായിരുന്നു പാകിസ്ഥാന്‍. ഉക്രെയ്‌നിലേക്കും വലിയതോതില്‍ വെടിക്കോപ്പുകള്‍ കയറ്റിയയച്ചു. 

പാക് സൈന്യത്തിന് വെടിക്കോപ്പുകള്‍ വിതരണം ചെയ്യുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ (പിഒഎഫ്), ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും കാലഹരണപ്പെട്ട ഉല്‍പാദന സൗകര്യങ്ങളും കാരണം പ്രതിസന്ധി നേരിടുകയാണ്. 

vachakam
vachakam
vachakam

ഇന്ത്യന്‍ സൈനിക നടപടിയെ നേരിടാന്‍ പാക് സൈന്യത്തിന്റെ എം109 ഹോവിറ്റ്സറുകള്‍ക്ക് ആവശ്യമായ 155എംഎം ഷെല്ലുകളോ ബിഎം21 സിസ്റ്റങ്ങള്‍ക്ക് ആവശ്യമായ 122എംഎം റോക്കറ്റുകളോ ഇല്ല. 150എംഎം പീരങ്കി ഷെല്ലുകള്‍ ഉക്രെയ്‌നിലേക്കാണ് പാകിസ്ഥാന്‍ അയച്ചത്. ഇതോടെ സ്റ്റോക്ക് അപകടകരമാംവിധം കുറഞ്ഞു.

നിര്‍ണായക വെടിക്കോപ്പുകളുടെ അഭാവത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ മേധാവികള്‍ വളരെയധികം ആശങ്കാകുലരും പരിഭ്രാന്തരുമാണെന്ന് വൃത്തങ്ങള്‍ പറയുന്നു. മെയ് 2 ന് നടന്ന സ്‌പെഷ്യല്‍ കോര്‍പ്‌സ് കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടു. 

അതേസമയം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ആയുധപ്പുരകള്‍ നിര്‍മ്മിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam