സ്വമേധയാ നാട്ടിലേക്ക് മടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഡോളറും യാത്രാ സഹായവും നല്‍കുമെന്ന് ട്രംപ് ഭരണകൂടം

MAY 5, 2025, 2:12 PM

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്ക് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് ആയിരം ഡോളറും യാത്രാ സഹായവും നല്‍കുമെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു.

അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയില്‍ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് സ്വയം നാടുകടത്തല്‍ എന്ന് വകുപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

''നിങ്ങള്‍ നിയമവിരുദ്ധമായാണ് ഇവിടെയുള്ളതെങ്കില്‍, അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയില്‍ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് സ്വയം നാടുകടത്തല്‍. സിബിപി ഹോം ആപ്പ് വഴി നിയമവിരുദ്ധമായി തങ്ങുന്ന വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിന് സാമ്പത്തിക യാത്രാ സഹായവും സ്‌റ്റൈപ്പന്‍ഡും ഡിഎച്ച്എസ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്,'' സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.

vachakam
vachakam
vachakam

കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ചെലവേറിയതും വിഭവശേഷി ആവശ്യമുള്ളതുമായ ഒരു ശ്രമമായി തുടരുന്നു. നിയമപരമായ പദവിയില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലില്‍ വയ്ക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശരാശരി ചെലവ് നിലവില്‍ ഏകദേശം 17,000 ഡോളര്‍ ആണ്.

സ്വമേധയാ പോകുന്ന കുടിയേറ്റക്കാര്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡും വിമാനക്കൂലിയും യഥാര്‍ത്ഥ നാടുകടത്തലിനേക്കാള്‍ കുറവായിരിക്കുമെന്ന് ഏജന്‍സി പറയുന്നു. ജനുവരി 20 മുതല്‍ ട്രംപ് ഭരണകൂടം 1,52,000 പേരെ നാടുകടത്തിയതായി ഡിഎച്ച്എസ് പറയുന്നു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നാടുകടത്തിയ 1,95,000 പേരേക്കാള്‍ കുറവാണ് ഇത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam