ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്‌ഹോപ്പ് ബാൻഡായ 'ഫ്യൂജീസ് 'ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) അന്തരിച്ചു. മസാച്യുസെറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയൊന്നും പ്രാഥമികമായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ചീഫ് സീൻ സ്ലാവിൻ അറിയിച്ചു. മരണകാരണം വ്യക്തമാക്കാൻ മെഡിക്കൽ എക്‌സാമിനർ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വർഷം ഉണ്ടായ ഒരു ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
90കളിൽ 'ഫ്യൂജീസ് ' ബാൻഡിന്റെ ഐതിഹാസിക ആൽബമായ 'ദ സ്‌കോർ' ലൂടെയാണ് ഫോർട്ടെ ലോകപ്രശസ്തനായത്. ഗായകൻ എന്നതിലുപരി മികച്ചൊരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. വൈക്ലെഫ് ജീൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2000ൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 14 വർഷം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ പ്രമുഖ ഗായിക കാർലി സൈമൺ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് 2008ൽ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് അദ്ദേഹത്തിന്റെ ശിക്ഷ ഇളവ് ചെയ്തു.
ഫോട്ടോഗ്രാഫറായ ലാറ ഫുള്ളർ ആണ് ഭാര്യ. ഹെയ്‌ലി, റെൻ എന്നീ രണ്ട് മക്കളുണ്ട്.
തന്റെ ഇരുപതുകളിൽ തന്നെ സംഗീത ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഫോർട്ടെയുടെ അപ്രതീക്ഷിത വിയോഗം സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
