വാഷിംഗ്ടണ്‍: ഇറാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ജനതയോട് പ്രക്ഷോഭം തുടരാനും പ്രക്ഷോഭകരെ പിന്തുണക്കുമെന്നും ട്രംപ് അറിയിച്ചു. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് നിര്‍ത്തുംവരെ ചര്‍ച്ചയില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഇറാനിയന്‍ ദേശസ്‌നേഹികളേ, പ്രതിഷേധം തുടരുക, നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക, സഹായം വരുന്നുണ്ട്, കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകള്‍ ഓര്‍ത്തുവെക്കുക. അവര്‍ വലിയ വില നല്‍കേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം ഉടനുണ്ടാകും''- ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു.
അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന അദ്ദേഹത്തിന്റെ ക്യാമ്പയിന് സമാനമായയി ഇറാനെ വീണ്ടും മഹത്തരമാക്കൂ എന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. സഹായം വരുന്നു എന്നതുകൊണ്ട് എന്താണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.
അതേസമയം ട്രംപിന്റെ പുതിയ പ്രസ്താവനയില്‍ ഇറാന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും യുഎസിന്റെ ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനിടെ ഇറാനിലെ പ്രക്ഷോഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടതായി ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
