ഇല്ലിനോയിസ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂർത്തിക്ക് വൻ മുന്നേറ്റം

JANUARY 14, 2026, 3:13 AM

ഇല്ലിനോയിസ്: സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇല്ലിനോയിസ് ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിംഗ് ഫലങ്ങൾ. എമേഴ്‌സൺ കോളേജും ഡബ്ല്യു.ജി.എൻ ടിവിയും സംയുക്തമായി നടത്തിയ സർവേയിലാണ് അദ്ദേഹം തന്റെ എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിയത്. 31 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂർത്തി ഒന്നാമതെത്തിയത്.

ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ (10%), പ്രതിനിധി റോബിൻ കെല്ലി (8%) എന്നിവരാണ് അദ്ദേഹത്തിന്റെ തൊട്ടുപിന്നിലുള്ളത്. ഇരുവർക്കും പത്തു ശതമാനത്തിനടുത്ത് മാത്രമേ പിന്തുണ നേടാനായിട്ടുള്ളൂ.

പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, 46 ശതമാനം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

vachakam
vachakam
vachakam

50 വയസ്സിന് മുകളിലുള്ളവരിലും പുരുഷ വോട്ടർമാരിലുമാണ് കൃഷ്ണമൂർത്തിക്ക് കൂടുതൽ സ്വാധീനമുള്ളത് (ഏകദേശം 41 -42%). എന്നാൽ വനിതാ വോട്ടർമാരിൽ പകുതിയോളം പേർ ഇപ്പോഴും ആരെ പിന്തുണയ്ക്കണം എന്നതിൽ അനിശ്ചിതത്വത്തിലാണ്.

ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായതിനാൽ, പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് സെനറ്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലും അനായാസ വിജയം നേടാനാകുമെന്നാണ് വിലയിരുത്തൽ. ചൈനയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ഹൗസ് സെലക്ട് കമ്മിറ്റിയിലെ തന്റെ പദവി കൃഷ്ണമൂർത്തി അടുത്തിടെ ഒഴിഞ്ഞിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam