ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ 'ഡിൽബർട്ട് ' കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്‌കോട്ട് ആഡംസ് പ്രോസ്റ്റേറ്റ് കാൻസറിനെതിരെ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവാർത്ത മുൻ ഭാര്യ ഷെല്ലി മൈൽസ് അദ്ദേഹത്തിന്റെ യൂട്യൂബ് ലൈവ് പരിപാടിയിലൂടെ ഇന്ന് (ചൊവ്വാഴ്ച ) രാവിലെ അറിയിക്കുകയായിരുന്നു. 68 വയസ്സായിരുന്നു.
1989ൽ ആരംഭിച്ച 'ഡിൽബർട്ട് ' എന്ന കാർട്ടൂൺ സ്ട്രിപ്പിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കോർപ്പറേറ്റ് ഓഫീസ് സംസ്‌കാരത്തെയും അവിടുത്തെ രസകരമായ സംഭവങ്ങളെയും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തിയിരുന്നു.
ജീവിതത്തിലെ വ്യംഗ്യവും സാമൂഹിക നിരീക്ഷണവും ഹാസ്യത്തിലൂടെ അവതരിപ്പിച്ച സ്‌കോട്ട് ആഡംസ് ആഗോളതലത്തിൽ കോടിക്കണക്കിന് വായനക്കാരെ സ്വാധീനിച്ചു. കാർട്ടൂൺ ലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരണീയമായിരിക്കും.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തനായ പിന്തുണക്കാരനായിരുന്നു ആഡംസ്. ട്രംപ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 'ധീരനായ ഒരു മനുഷ്യനായിരുന്നു സ്‌കോട്ട് ആഡംസ്, അദ്ദേഹം എന്നും സ്മരിക്കപ്പെടും,' ട്രംപ് കുറിച്ചു.
ക്യാൻസർ രോഗാവസ്ഥയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലായ 'റിയൽ കോഫി വിത്ത് സ്‌കോട്ട് ആഡംസ് ' വഴി അദ്ദേഹം സ്ഥിരമായി ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. ആധുനിക ഓഫീസ് ജീവിതത്തെ ഹാസ്യത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ കലാകാരൻ എന്ന നിലയിൽ സ്‌കോട്ട് ആഡംസ് എന്നും ഓർമ്മിക്കപ്പെടും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
