ചണ്ഡീഗഢ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ തകര്‍പൂര്‍ ഗ്രാമത്തിന് സമീപം ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന ഒരു പാകിസ്ഥാന്‍ പൗരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടി. ഗുജ്റന്‍വാല നിവാസിയായ ഹുസ്നൈന്‍ എന്ന വ്യക്തിയെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
ഹുസ്നൈന്റെ കൈവശം ഒരു പാകിസ്ഥാന്‍ തിരിച്ചറിയല്‍ കാര്‍ഡും പാകിസ്ഥാന്‍ കറന്‍സിയുമുണ്ടായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍, താന്‍ അബദ്ധവശാല്‍ അതിര്‍ത്തി കടന്നതായും കൃത്യമായ അതിര്‍ത്തി രേഖയെക്കുറിച്ച് അറിയില്ലെന്നും യുവാവ് പറഞ്ഞു. സംശയാസ്പദമായ വസ്തുക്കളൊന്നും അദ്ദേഹത്തിന്റെ കൈവശം കണ്ടെത്തിയിട്ടില്ല. പ്രാഥമിക അന്വേഷണങ്ങളില്‍ ചാരവൃത്തിയുമായോ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായോ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല.
കൂടുതല്‍ അന്വേഷണത്തിനായി ബിഎസ്എഫ് ഹുസ്നൈനെ പഞ്ചാബ് പോലീസിന് കൈമാറി. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ഒരാഴ്ച മുന്‍പ് കശ്മീരില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തെ ഇതുവരെ വിട്ടുതന്നിട്ടില്ല. രാജസ്ഥാന്‍ അതിര്‍ത്തി ഒരു പാകിസ്ഥാന്‍ സൈനികനെ രണ്ടു ദിവസം മുന്‍പ് ഇപ്രകാരം ബിഎസ്എഫും കസ്റ്റഡിയിലെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്