കാബിൽ രണ്ടാം ഭാഗവുമായി ഹൃത്വിക് റോഷൻ എത്തുന്നു. സംവിധായകൻ സഞ്ജയ് ഗുപ്ത തന്റെ പുതിയ എക്‌സ് പോസ്റ്റിൽ, കാബിൽ 2 പുറത്തിറങ്ങുന്നുണ്ടെന്ന സൂചന നൽകി.
ഹൃതിക് റോഷൻ തുടർഭാഗത്തിന്റെ ഭാഗമാകുമോ എന്ന് സഞ്ജയ് ഗുപ്ത വ്യക്തമാക്കിയിട്ടില്ല. ഹൃത്വിക്കിന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷൻ നിർമ്മിച്ച കാബിലിൽ സഞ്ജയ് ആണ് സംവിധാനം ചെയ്തത്. യാമി ഗൗതം, രോഹിത് റോയ്, റോണിത് റോയ്, സുരേഷ് മേനോൻ, ഗിരീഷ് കുൽക്കർണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ ഉണ്ടായിരുന്നുള്ളു എന്നാൽ സുന്ദരിയായ സുപ്രിയയിൽ കണ്ണ് വെച്ച സിറ്റി കോർപ്പറേറ്ററുടെ അനിയൻ അമിത് ഒരു ദിവസം അവരുടെ ജീവിതത്തിലേക്ക് ഒരു അപശകുനം പോലെ കടന്ന് വരുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിൽ രോഹന് പലതും നഷ്ടമാകുന്നു.
തന്റെ നഷ്ടങ്ങൾക്ക് നീതി നേടി നിയമത്തെ സമീപിക്കുന്ന രോഹന്റെ നേരെ വാതിലുകൾ കൊട്ടി അടക്കപ്പെടുന്നു കാരണം മറുവശത്തുള്ളത് പണവും അധികാരവും കൈ മുതലായുള്ള മാധവ് റാവു ഷെല്ലാർ അഥവാ അമിത്തിന്റെ ജേഷ്ടനായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട രോഹൻ തന്റെ നഷ്ടങ്ങൾക്ക് പകരം വീട്ടാനായി ഇറങ്ങുന്നു. തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് തനിക്ക് ദൈവീകമായി കിട്ടിയ കഴിവുകൾ ഉപയോഗിച്ച് അവൻ ശത്രുക്കളെ നേരിടുന്നതും ഒടുവിൽ വിജയം വരിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ സ്റ്റോറി ലൈൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
