ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കറെ തോയ്ബയുടെ കീഴിലുള്ള ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) ഭീകരരെ സൈന്യം വളഞ്ഞു. തെക്കന്‍ കശ്മീര്‍ ജില്ലയിലെ ടാങ്മാര്‍ഗ് പ്രദേശത്താണ് വെടിവെയ്പ്പ് നടക്കുന്നത്.
ഇന്ന് പുലര്‍ച്ചെ, ബാരാമുള്ളയില്‍ രണ്ട് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയും കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് ഇവരെ വധിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിനുശേഷം സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും പാകിസ്ഥാന്‍ കറന്‍സിയും കണ്ടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്