ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് 1500 പേരെ ജമ്മു-കശ്മീര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഭീകരര്‍ക്ക് പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പേരെ കസ്റ്റഡിയില്‍ എടുത്തത്.
വിവിധ കേസുകളിലായി പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ, നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതോ ആയവരാണ് അറസ്റ്റിലായ 1500 പേരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകരര്‍ക്ക് ഇവരില്‍ നിന്നും പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കശ്മീരില്‍ ഉടനീളം ഇപ്പോഴും സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്