കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് ആഘോഷത്തിനിടെ അബദ്ധത്തില്‍ വിക്കറ്റ് കീപ്പറുടെ മുഖത്തടിച്ച് മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് താരം ഉബൈദ് ഷാ. ഇന്നലെ ലാഹോര്‍ ക്യുലാന്‍ഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം.
229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഹോര്‍ ക്യുലാന്‍ഡേഴ്സിനായി തകര്‍ത്തടിച്ച സാം ബില്ലിംഗ്സ് പ്രതീക്ഷ നല്‍കിയപ്പോഴാണ് പതിനഞ്ചാം ഓവറില്‍ ഉബൈദ് ഷാ പന്തെറിയാനെത്തിയത്. 23 പന്തില്‍ 43 റണ്‍സായിരുന്നു ബില്ലിംഗ്സ് നേടിയത്. വിക്കറ്റെടുത്തശേഷം ആഘോഷിക്കാനായി ഓടിയെത്തിയ ഉബൈദ് ഷാ സഹതാരങ്ങളുടെ അടുത്തെത്തി ഉയര്‍ന്നുചാടി ഹൈ ഫൈവ് ആഘോഷം നടത്തുന്നതിനിടെയാണ് വിക്കറ്റ് കീപ്പര്‍ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍റെ മുഖത്ത് അടിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം അടികൊണ്ട ഉസ്മാന്‍ വേദനകൊണ്ട് നിലത്തിരുന്നു പോയത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പിന്നീട് മെഡിക്കല്‍ സംഘം എത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് കളി തുടര്‍ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്