എംബാപ്പെ കോപ്പോ ഡെൽ റേ ഫൈനലിൽ കളിക്കുമെന്ന് ആഞ്ചലോട്ടി

APRIL 23, 2025, 4:47 AM

ശനിയാഴ്ച ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ കളിക്കാൻ കൈലിയൻ എംബാപ്പെ ഫിറ്റ്നസ് നേടിയേക്കുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി.

കഴിഞ്ഞ ദിവസം ഉൾപ്പെടെ ലാ ലിഗയിൽ നിന്ന് എംബാപ്പെ വിട്ടുനിന്നത് ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ആഞ്ചലോട്ടി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ആഴ്ച ആഴ്‌സണലിനെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ മത്സരത്തിൽ എംബാപ്പെയ്ക്ക് കളിക്കാനായില്ല. ബുധനാഴ്ച ഗെറ്റാഫെയ്‌ക്കെതിരായ മത്സരത്തിലും എംബാപ്പെ കളിക്കില്ലെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

സെവിയ്യയിലെ എസ്റ്റാഡിയോ ലാ കാർട്ടൂജയിൽ നടക്കുന്ന ഫൈനലിൽ എംബാപ്പെയ്ക്ക് നിർണായക പങ്കുണ്ടാകുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്. 

അതേസമയം ഈ സീസണിൽ എംബാപ്പെയുടെ വരവ് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന ചില അഭിപ്രായങ്ങളും നിലവിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam