എ.സി മിലാനെ തോൽപ്പിച്ച് അറ്റ്‌ലാന്റ

APRIL 21, 2025, 7:32 AM

ബ്രസീലിയൻ മിഡ്ഫീൽഡർ എഡേഴ്‌സണിന്റെ രണ്ടാം പകുതിയിലെ മനോഹരമായൊരു ഗോളിൽ ഞായറാഴ്ച സാൻ സിറോയിൽ എ.സി മിലാനെ 1-0ന് തോൽപ്പിച്ച് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് യോഗ്യത നേടാനുള്ള നിർണായക ചുവടുവയ്പ്പ് നടത്തി അറ്റ്‌ലാന്റ. ബൊളോണയെക്കാൾ നാല് പോയിന്റ് മുന്നിൽ 64 പോയിന്റുമായി അറ്റലാന്റ സീരി എയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

അതേസമയം, തോൽവിയോടെ മിലാന്റെ ആദ്യ നാലിൽ എത്താനുള്ള പ്രതീക്ഷകൾ മങ്ങി, അവർ 51 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു. കളിയുടെ തുടക്കത്തിൽ അറ്റലാന്റയാണ് കൂടുതൽ ആധിപത്യം പുലർത്തിയതെങ്കിലും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ കുറവായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുൻപ് ബോക്‌സിനുള്ളിൽ ലൂക്ക ജോവിച്ച് ഒരുക്കിയത് മാത്രമായിരുന്നു മിലാന്റെ മികച്ച അവസരം, എന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

62 -ാം മിനിറ്റിൽ അഡെമോള ലുക്ക്മാൻ നൽകിയ ക്രോസ് റൗൾ ബെല്ലനോവ സമർത്ഥമായി എഡേഴ്‌സണിന് മറിച്ചു നൽകി. ഉയർന്നു ചാടിയുള്ള ഹെഡറിലൂടെ എഡേഴ്‌സൺ പന്ത് ഗോൾകീപ്പർ മൈക്ക് മൈഗ്‌നനെ മറികടന്ന് വലയിലെത്തിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam