ഐപിഎൽ ട്രാൻസ്ഫർ വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണിൻ്റെ കൂടുമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ താരത്തെ ടീമിലെത്തിക്കാൻ മത്സരിച്ച് പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾ.
സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരാൻ താൽപ്പര്യമുണ്ടെന്ന് സിഎസ്‌കെ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം ക്രിക്ക്ബസിനോട് സ്ഥിരീകരിച്ചിരുന്നു. സഞ്ജുവിനായി സിഎസ്‌കെ മാനേജ്‌മെന്റ് ഔദ്യോഗികമായി രാജസ്ഥാൻ റോയൽസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
സഞ്ജു സാംസണിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയാൽ, അടുത്ത സീസണിൽ ചെന്നൈയുടെ മഞ്ഞ ജേഴ്‌സിയിൽ മലയാളി താരത്തെ കാണാൻ കഴിയും. എന്നിരുന്നാലും, റോയൽസ് സഞ്ജുവിനെ വിൽക്കാൻ തയ്യാറായാൽ, ചെന്നൈയ്ക്ക് പുറമെ മറ്റ് ചില ഫ്രാഞ്ചൈസികൾ കൂടി ചിത്രത്തിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മൂന്ന് തവണ ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. 2012ലെ ഐപിഎല്ലില്‍ കെകെആറിലൂടെയാണ് സഞ്ജു സാംസണിന്റെ ഐപിഎല്‍ തുടക്കം. പക്ഷേ അവര്‍ക്കായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.
2013ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു ചേക്കേറിയത്. ഓപ്പണിങില്‍ ക്വിൻ്റണ്‍ ഡീകോക്കും അഫ്ഗാനിസ്ഥാൻ്റെ റഹ്മാനുള്ള ഗുര്‍ബാസും താളം കണ്ടെത്താത്തതോടെ അടുത്ത സീസണില്‍ സഞ്ജുവിനെ അവര്‍ക്ക് ആവശ്യമാണ്.
മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സഞ്ജു സാംസണിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷൻ്റെ പ്രകടനത്തിൽ അവർ തൃപ്തരല്ല. ഇഷാനു പകരം സഞ്ജുവിനെ കൊണ്ടുവന്നാല്‍ അതു ഹൈദരാബാദ് ബാറ്റിങ്ങിന് കൂടുതല്‍ സ്ഥിരത നല്‍കും.
അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സാണ് സഞ്ജു സാംസണിനായി മത്സരിക്കുന്ന മൂന്നാമത്തെ ടീം. അരങ്ങേറ്റ സീസണില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രശ്നമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്