ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യൻ ടീം.
ബർമിങ്ഹാമിൽ മൂന്നാം നമ്പറില്‍ അരങ്ങേറിയ സായ് സുദര്‍ശൻ രണ്ടാം ടെസ്റ്റിലുണ്ടായേക്കില്ലെന്നാണ് സൂചന. സായിക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയേക്കും.
ഇതോടെ മലയാളി താരം കരുണ്‍ നായരിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്നും ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിങ് നിരയില്‍ മാറ്റമുണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്.
അതേസമയം, ബൗളിങ് നിരിയിലും കാര്യമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കും. സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കാൻ മാനേജ്മെന്റ് തയ്യാറായേക്കുമെന്നാണ് വിവരം.
പകരം ആകാശ് ദീപിനാണ് മുൻഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. അര്‍ഷദീപ് സിങ്ങിന് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. ബൗളിങ് നിരയിലെ മറ്റൊരു മാറ്റം ഷാര്‍ദുല്‍ താക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്