എ.എഫ്.സി വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ടിമോർ ലെഷ്‌തെയെ ഏകപക്ഷീയമായ നാലുഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയ്ക്കായി മനീഷ കല്ല്യാൺ ഇരട്ടഗോളുകൾ നേടി. അഞ്ജു തമാങ്, ലിൻഡോ സെർട്ടോ എന്നിവരാണ് മറ്റുസ്‌കോറർമാർ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോർ 158-ാം സ്ഥാനത്തുമാണ്. ജയത്തോടെ ഗ്രൂപ്പിൽ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയിൽ ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു (13-0).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്